26 April 2024, Friday

Related news

June 18, 2023
June 16, 2023
June 12, 2023
May 20, 2023
April 6, 2023
March 16, 2023
November 1, 2022
October 25, 2022
August 15, 2022
July 19, 2022

വർക്ക്ഷോപ്പുടമ കഴുത്തു മുറിഞ്ഞു മരിച്ച നിലയിൽ

Janayugom Webdesk
ഫറോക്ക്
September 14, 2021 7:27 pm

നല്ലൂർ അങ്ങാടിയിലെ  വർക് ഷോപ്പിൽ ഉടമ കഴുത്തു മറിഞ്ഞു മരിച്ച നിലയിൽ. പ്രകാശ് വർക്ക്‌ഷോപ്പ് ഉടമ ചേലേമ്പ്ര  കീരാംവീട്ടിൽ ചമ്മിനി പ്രകാശനെയാണ് (45) കഴുത്തു മുറിഞ്ഞു മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് മറ്റു ജോലിക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് സംഭവം. ഇരുമ്പ് മുറിക്കുന്ന കട്ടറിനടിയിൽ കഴുത്തു മുറിഞ്ഞു മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും രക്തം തളംകെട്ടിയ നിലയിലായിരുന്നു.

ഫറോക്ക് പോലീസ് ഇൻപെക്ടർ ഇൻസമാമിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി . ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

പിതാവ്: പരേതനായ വേലായുധൻ. മാതാവ് :പരേതയായ അമ്മുണ്ണി. ഭാര്യ: വിനിത. നിത്യ, നിഥുൻ എന്നിവര്‍ മക്കളാണ്.

Eng­lish Sum­ma­ry: Work­shop own­er stran­gled to death

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.