31 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 14, 2024
October 12, 2024
October 10, 2024
October 8, 2024
October 1, 2024
September 29, 2024
September 23, 2024
September 20, 2024
September 18, 2024

കൊച്ചിയില്‍ ഹോട്ടലിന്റെ മുകളില്‍ കഞ്ചാവ് ചെടികള്‍; യുവാവ് അറസ്റ്റില്‍

Janayugom Webdesk
July 8, 2022 11:52 am

കൊച്ചിയില്‍ ഹോട്ടലിന്റെ മുകളില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. അസം നവ്ഗാവോണ്‍ സ്വദേശി കാസിം അലി (24) യാണ് പിടിയിലായത്. ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ വി യു കുര്യാക്കോസിന്റെ നിര്‍ദേശാനുസരണം പ്രത്യേക പരിശോധനകളുടെ ഭാഗമായി എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ രാജ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. നെട്ടൂരിലുള്ള സ്വകാര്യ ഹോട്ടലില്‍ ജോലിക്കുനിന്നിരുന്ന കാസിം, ഹോട്ടലിന്റെ മുകളിലത്തെ നിലയില്‍ താമസിക്കാന്‍ നല്‍കിയിരുന്ന മുറിയോട് ചേര്‍ന്ന് ചട്ടിയില്‍ മൂന്ന് കഞ്ചാവ് തൈകളാണ് വളര്‍ത്തിയിരുന്നത്.

പ്രതിക്ക് കഞ്ചാവ് കച്ചവടമുണ്ടെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ രാജ്കുമാറിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പ്രതിയുടെ താമസസ്ഥലത്ത് പരിശോധന നടത്തിയത്. പരിശോധനാ സംഘത്തില്‍ പനങ്ങാട് സബ് ഇന്‍സ്പെക്ടര്‍മാരായ ജിന്‍സണ്‍ ഡോമനിക്, ജോസി, അനസ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍, സീനിയര്‍ സിപിഒ സനീബ്, സിപിഒമാരായ മഹേഷ്, സുരേഷ് എന്നിവരുമുണ്ടായിരുന്നു.

Eng­lish sum­ma­ry; Cannabis plants on top of hotel in Kochi; The youth was arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.