23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 14, 2024
April 29, 2024
November 14, 2023
August 26, 2023
July 23, 2023
June 11, 2023
June 9, 2023
May 5, 2023
July 24, 2022
July 20, 2022

വീട്ടില്‍ത്തന്നെ പ്രമേഹം പരിശോധിക്കാം: സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ സര്‍ക്കാര്‍ നല്‍കും, ഈ വര്‍ഷം 1400 പേര്‍ക്ക് ലഭിക്കും

Janayugom Webdesk
July 20, 2022 9:50 pm

സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയിൽ ഈ വർഷം 1400 പേർക്കു കൂടി ഗ്ലൂക്കോമീറ്ററുകൾ നൽകും. നിർധനരും പ്രമേഹ രോഗികളുമായ വയോജനങ്ങൾക്ക് വീടുകളിൽത്തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കുന്നതിന് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതിയാണിത്. 2018 ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 19,600 പേർക്ക് സൗജന്യ ഗ്ലൂക്കോമീറ്ററുകൾ ലഭ്യമാക്കി. ഈ സാമ്പത്തിക വർഷം ഓരോ ജില്ലയിലും 100 പുതിയ ഗുണഭോക്താക്കളെ വീതം കണ്ടെത്തി ഉപകരണം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് നിശ്ചിത ഇടവേളകളിൽ ആരോഗ്യ സ്ഥാപനങ്ങളിലെത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് ആരോഗ്യ സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഗ്ലൂക്കോമീറ്റർ നൽകുന്നത്. കൂടാതെ നിർധന വിഭാഗത്തിലുൾപ്പെടുന്നവർക്ക് സൗജന്യമായി പ്രമേഹ പരിശോധന നടത്താനാകുമെന്നതും പദ്ധതിയുടെ നേട്ടമാണ്.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെഎംഎസ്‍സിഎല്‍) വഴിയാണ് ഗ്ലൂക്കോമീറ്ററുകളും പരിശോധനയ്ക്കാവശ്യമായ സ്ട്രിപ്പുകളും നൽകുന്നത്. ആദ്യഘട്ടത്തിൽ 25 സ്ട്രിപ്പുകളാണ് ഗ്ലൂക്കോമീറ്ററിനൊപ്പം നൽകുന്നത്. പിന്നീട് ആവശ്യപ്പെടുന്നപക്ഷം അടുത്ത രണ്ട് വർഷത്തേക്ക് ഒരു സ്ട്രിപ്പിന് ആറ് രൂപ നിരക്കിൽ ഗുണഭോക്താക്കൾക്ക് നൽകും. ഓരോ വർഷവും ഗുണഭോക്തൃ പട്ടിക തയാറാക്കി ബ്ലോക്ക്/ പഞ്ചായത്ത് അടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കുന്നതിനായി ഗ്ലൂക്കോമീറ്റർ ഉപയോഗിക്കേണ്ട വിധം വ്യക്തമാക്കുന്നതിനാണ് ക്യാമ്പുകൾ ഒരുക്കുന്നത്.
ബിപിഎൽ പരിധിയിൽ ഉൾപ്പെടുന്നവർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഓരോ വർഷവും പ്രത്യേക അപേക്ഷ ക്ഷണിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. പ്രമേഹ രോഗിയാണെന്ന് വ്യക്തമാക്കുന്ന സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രം, പ്രായം തെളിയിക്കുന്നതിനായി സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖ എന്നിവ അപേക്ഷയ്‌ക്കൊപ്പം നൽകണം. സ്വയം സാക്ഷ്യപ്പെടുത്തിയ റേഷൻ കാർഡിന്റെ പകർപ്പ്, തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന ബിപിഎൽ സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച ബിപിഎൽ പരിധിയിലുള്ള വരുമാന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്നും നൽകണം.

Eng­lish Sum­ma­ry: Dia­betes can be checked at home: Glu­come­ter will be pro­vid­ed free of charge by the gov­ern­ment and 1400 peo­ple will get it this year

You may like this video also

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.