മാഞ്ചസ്റ്റര്‍ സിറ്റിയുടെയും എ.സി മിലാന്റെയും മുന്‍ ബ്രസീലിയന്‍ താരം റോബീഞ്ഞോക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറ്റലി. ബലാത്സംഗ കേസിലാണ് റോബീഞ്ഞോ കുറ്റക്കാരനാണെന്ന് ഇറ്റാലിയന്‍ കോടതിയുടെ വിധി വന്നതോടെയാണ് താരത്തിനെതിരെ ഇറ്റലി രാജ്യാന്തര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ബുധനാഴ്ചയാണ് ഇക്കാര്യം ഇറ്റാലിയന്‍ നീതിന്യായ മന്ത്രാലയം സ്ഥിരീകരിച്ചു.
2017ല്‍ ഒരു ഡിസ്‌കോതെക്കില്‍ വെച്ച് യുവതിയെ റോബീഞ്ഞോയും മറ്റ് അഞ്ച് ബ്രസീലുകാരായ സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നതാണ് കേസ്. 2020ല്‍ കോടതി ഇവരുടെ അപ്പീല്‍ തള്ളി പ്രതികള്‍ക്ക് ശിക്ഷ വിധിക്കുകയായിരുന്നു. ഇതാണ് ഇറ്റാലിയന്‍ പരമോന്നത കോടതി ശരിവെച്ചത്. അതേസമയം ബ്രസീല്‍ തങ്ങളുടെ പൗരനെ കൈമാറാത്ത സാഹചര്യത്തില്‍ ഇറ്റലിയിലെ നീതിന്യായ മന്ത്രാലയം ഇന്റര്‍പോളിനോട് വാറണ്ട് നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary:Italy issues arrest warrant against Robinho in rape case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.