ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭീഷണി ഫലിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെയുള്ള ഗവര്‍ണറുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ സ്വീകരിക്കാനുള്ള നടപടി സ്വീകരിക്കട്ടെ. ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ട് കണ്ടെത്താത്ത കാര്യത്തെക്കുറിച്ച് ഗവര്‍ണര്‍ക്ക് എന്തെങ്കിലും വിവരമുണ്ടെങ്കില്‍ അത് അവര്‍ക്ക് കൊടുക്കട്ടെയെന്നും കാനം പറഞ്ഞു.
രാജ്ഭവന്‍ രാജിഭവനായി മാറിയിരിക്കുകയാണ്. എപ്പോഴും എല്ലാവരും രാജിവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അദ്ദേഹത്തിനുള്ള അധികാരം ഉപയോഗിച്ച് ചെയ്യാനുദ്ദേശിച്ചിരിക്കുന്നത് ചെയ്യട്ടെ. കേരളത്തിലെ സര്‍ക്കാര്‍ ഭരണഘടനാപരമായും നിയമപരമായും ആ നടപടിയെ നേരിടുമെന്നും കാനം പറഞ്ഞു. സ്വപ്ന സുരേഷിനെ ഉദ്ധരിച്ച് സംസാരിക്കുന്ന ഗവര്‍ണര്‍ക്ക് മറുപടിയില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഗവര്‍ണറുടെ പ്രതികരണം തരംതാഴ്ന്ന് മഞ്ഞപ്പത്രങ്ങള്‍ക്ക് സമാനമായിരിക്കുകയാണ്. കേരളം തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് അവയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summary: Kanam Rajendran against the Governor
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.