22 January 2025, Wednesday
KSFE Galaxy Chits Banner 2

കനത്തമഴ: തമിഴ്നാട്ടില്‍ എട്ട് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു

Janayugom Webdesk
ചെന്നൈ
November 1, 2022 4:51 pm

ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ എട്ട് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവള്ളൂർ ജില്ലകളിലെ എട്ട് ജില്ലകളിലെ സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളില്‍ കോളജുകൾ അടച്ചു. തമിഴ്നാട്ടില്‍ വടക്ക് കിഴക്കൻ മൺസൂൺ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നു. അടുത്ത നാല് ദിവസങ്ങളിൽ പതിനാറ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Heavy rain: Hol­i­day declared for eight dis­tricts in Tamil Nadu

You may also like this video 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.