Tuesday
21 May 2019

Editorial

വിദേശയാത്ര സ്വദേശവികസനത്തിന്

ജനനേതാക്കളുടെയും ഭരണാധികാരികളുടെയും വിദേശയാത്രകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കാലഘട്ടമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം. നരേന്ദ്രമോഡി പ്രധാനമന്ത്രി നാലരവര്‍ഷം കൊണ്ട് 2000 കോടി രൂപ ചെലവിട്ട് 84 വിദേശരാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. 2018 ഡിസംബര്‍ മൂന്ന് വരെയുള്ള ഔദ്യോഗിക കണക്കാണിത്. എന്നാല്‍ പ്രധാനമന്ത്രി എന്ന...

ഈ കമ്മിഷനെ വിശ്വസിക്കാമോ

അവസാനഘട്ട വോട്ടെടുപ്പും തീര്‍ന്നു. കടലാസുമാറ്റി യന്ത്രമായപ്പോള്‍ തുടങ്ങിയ ആശങ്ക പെരുപ്പിച്ചാണ് മോഡിയുഗത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീരുന്നത്. മോഡിക്ക് വേണ്ടി എന്തെല്ലാം ചെയ്യാനാവുമോ അതെല്ലാം നടക്കുന്നു. ആര്‍ക്ക് രേഖപ്പെടുത്തിയാലും താമരയില്‍ പതിയുന്ന സാങ്കേതിക വിദ്യ പ്രയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നുവേണം സംശയിക്കാന്‍....

സാമ്പത്തികവല്‍ക്കരണത്തിലേക്ക്

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 88 ലക്ഷം പേരുടെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പത്ത് മടങ്ങ് കുറവ്. 2016-17ല്‍ രാജ്യത്ത് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 1.06 കോടി വര്‍ധനയുണ്ടെന്നാണ്...

കോണ്‍ഗ്രസിന് വൈകി ബുദ്ധിയുദിക്കുമ്പോള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കുകയാണ്. ഏപ്രില്‍ പതിനൊന്നിന് ആരംഭിച്ച് ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരുന്നത്. 23 ന് വോട്ടെണ്ണി വിജയികളെ തീരുമാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. അതോടെ അടുത്ത ഭരണം ആരുടേതായിരിക്കുമെന്ന...

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരണകക്ഷിയുടെ ബി ടീമാവരുത്

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിയുടെയും മോഡിയുടെയും കളിപ്പാവയാണെന്ന അടക്കം പറച്ചില്‍ കാതോടുകാതോരം മാറി ഉച്ചസ്ഥായിയില്‍ മുഴങ്ങുകയാണ് ഇപ്പോള്‍. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം വെട്ടിച്ചുരുക്കിയ കമ്മിഷന്റെ അസാധാരണ തീരുമാനമാണ് നിഷ്പക്ഷതയിലുള്ള സംശയം ബലപ്പെടുത്തുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കൊല്‍ക്കത്ത റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന്...

ആള്‍മാറാട്ട ഉത്തരമെഴുത്ത് അതിവേഗം മായ്‌ക്കേണ്ട കളങ്കം

മുക്കം നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു പരീക്ഷയില്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഉത്തരം എഴുതിയ സംഭവം പ്രഭയാര്‍ജ്ജിക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കളങ്കമായിരിക്കുന്നു. സംഭവത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടും ഗൗരവമര്‍ഹിക്കുന്നു. ഹയര്‍ സെക്കന്‍ഡറി...

കൊലക്കയറിലേക്ക് വഴിതെളിക്കുന്ന ബാങ്ക് വായ്പകള്‍

ജപ്തി ഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നു. പ്രളയദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്കിംഗ് സമിതി വിളിച്ച് ചേര്‍ത്ത് ജപ്തിനടപടികള്‍ അരുത് എന്ന് ബാങ്കുകളോട് അഭ്യര്‍ഥിച്ചത് കേരള മുഖ്യമന്ത്രി നേരിട്ടായിരുന്നു. അദ്ദേഹത്തോട് തത്വത്തില്‍ അംഗീകരിച്ച ബാങ്കുകളാണ് ജപ്തിനടപടികളുമായി ശ്വാസംവിടാന്‍...

മാനക്കേടുണ്ടാക്കി ഭൂലോക നുണയന്‍

ജനാധിപത്യ വ്യവസ്ഥകളനുസരിച്ചും ഭരണഘടനാപ്രകാരവും രാജ്യത്ത് ഭരണനിര്‍വഹണത്തിന് ഒരു പ്രധാനമന്ത്രി വേണം. അതുപക്ഷെ നരേന്ദ്രമോഡിയെ പോലെയൊരാളാവരുത്. ജനങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും കൊലയ്ക്കിരയാക്കിയും സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന രാഷ്ട്രനേതാവ് ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിച്ചതല്ല. പദവി മറന്ന് താനെന്ന നടനവും കേമനെന്ന് സ്വയം അറിയിക്കുകയും ചെയ്യുന്ന...

പ്രളയത്തെ നേരിട്ട അതേ കരുത്തോടെ

മാലോകരുടെ മുന്നില്‍ മലയാളികള്‍ എന്നും തലയെടുപ്പോടെ നില്‍ക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ മനസിന്റെ നന്മ ഒന്നുകൊണ്ടുമാത്രമാണ്. പരസ്പരം സഹായിക്കാനും സ്‌നേഹിക്കാനും വീണ്ടെടുക്കാനുമുള്ള മനസുകളുടെ ഐക്യമാണ് ആ ശക്തി. മലയാളികളുടെ ശക്തിയും സാഹോദര്യവും എന്താണെന്ന് ലോകത്തിന് മുന്നില്‍ പ്രളയകാലത്തില്‍ നാം കാണിച്ചുകൊടുത്തു. തീര്‍ന്നില്ല, തകര്‍ന്നുപോയ...

രക്ഷിക്കണം ജനാധിപത്യത്തേയും തെരഞ്ഞെടുപ്പ് കമ്മിഷനേയും

കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക നിമിഷം അടുത്തുവരുന്നു. അധികാരത്തില്‍ നിന്നും പുറത്താകാനുള്ള സാധ്യതയും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ശരിയായ വിധത്തിലും നിഷ്പക്ഷമായും തെരഞ്ഞെടുപ്പ് നടത്തേണ്ട തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധികാരി വര്‍ഗത്തിന് എല്ലാ ഒത്താശയും ചെയ്യുന്നുവെന്നത് ഏറെ ഉല്‍ക്കണ്ഠ ഉളവാക്കുന്ന കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര...