ഫാത്തിമ തെഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഫാത്തിമയ്ക്കെതിരെ നടപടി എടുത്തത്.
“ഹരിത’ വിവാദത്തില്‍ ഫാത്തിമ നടത്തിയത് കടുത്ത അച്ചടക്കലംഘനമെന്ന കണ്ടെത്തലിനു പിന്നാലെയാണ് നടപടിയെന്നാണ് ലീഗ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹരിതയ്ക്കു പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് തെഹ്ലിയ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
അതേസമയം, ഹരിത വിവാദത്തില്‍ ലീഗ് നേതൃത്വം രണ്ടു തട്ടിലായിരുന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന ശബ്ദരേഖ പുറത്തായി. എന്നാല്‍ ആരോപണ വിധേയരായരാണ് ഓഡിയോ പ്രചരിപ്പിച്ചതെന്നും സത്യം ജയിക്കുമെന്നും ഷൈജല്‍ പ്രതികരിച്ചു.
English Summary : fathima thehliya removed from msf national vice president position
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.