22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

October 13, 2022
October 11, 2022
October 11, 2022
October 9, 2022
October 8, 2022
October 7, 2022
October 7, 2022
October 6, 2022
October 6, 2022

കെഎസ്ആര്‍ടിസി പെട്ടെന്ന് നിര്‍ത്തിയതാണ് അപകട കാരണം: കെഎസ്ആര്‍ടിസി ഡ്രൈവറെ ചോദ്യം ചെയ്യണമെന്ന് ജോമോൻ

Janayugom Webdesk
പാലക്കാട്
October 6, 2022 10:26 pm

വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിന് ഇടയാക്കിയത് കെഎസ്ആര്‍ടിസി ഡ്രൈവർ വാഹനം പെട്ടെന്ന് നിര്‍ത്തിയതാണെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പറഞ്ഞു. ആളെ ഇറക്കാനാകണം പെട്ടെന്ന് നിര്‍ത്തിയതെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ജോമോന്‍ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോൾ ആവശ്യപ്പെട്ടു.

തന്റെ ബസിന് കടന്നുപോകാന്‍ ഇടം ഉണ്ടായിരുന്നില്ലെന്നും ജോമോന്‍ പറയുന്നു. തുടർന്ന്താന്‍ വണ്ടി നിർത്താൻ ശ്രമിച്ചെങ്കിലും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നും താൻ ഉറങ്ങിപ്പോയിട്ടില്ലെന്നും ജോമോൻ വൃക്തമാക്കി. കെ എസ് ആർ ടി സി ഡ്രൈവറെ ഇന്ന് വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് സൂചനയുണ്ട്.

കേരളത്തെ നടുക്കി പാലക്കാട് വടക്കാഞ്ചേരിയിൽ ഉണ്ടായ ബസ് അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒൻപത് പേരാണ് മരിച്ചത്. പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ കഴിഞ്ഞ രാത്രി 11.30 ന് ആയിരുന്നു അപകടം നടന്നത്. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഇന്നലെ വൈകീട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.